ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ; മിസൈൽ ആക്രമണം തുടരുന്നു; യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഞങ്ങൾ തീരുമാനിക്കും; അമേരിക്കയുടെ ഉറക്കം കെടുത്തി ദീർഘ ദൂര മിസൈലും; കൂടുതൽ അറിയാം..

You are currently viewing ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ; മിസൈൽ ആക്രമണം തുടരുന്നു; യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഞങ്ങൾ തീരുമാനിക്കും; അമേരിക്കയുടെ ഉറക്കം കെടുത്തി ദീർഘ ദൂര മിസൈലും; കൂടുതൽ അറിയാം..

ന്യൂസ് ഡെസ്ക് : പശ്ചിമേഷ്യയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രസ്താവനക്ക് പുല്ല് വില. ഇറാൻ- ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇറാനിലെ ടെഹ്‌റാൻ ലക്ഷ്യമാക്കി ഇസ്രായേൽ തൊടുത്തു വിടുന്ന മിസൈൽ ആക്രമണത്തിന് പ്രത്യാക്രമണമായി ഇറാൻ പൂർവാധീനം ശക്തിയോടെ തിരിച്ചടിക്കുന്നുണ്ട്. ഇസ്രായേലിന് പുറമെ അമേരിക്കയുടെ ആർമി ബേസുകളെ ലക്ഷ്യമാക്കിയും ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈൽ ആക്രമണം തുടരുന്നു എന്നാണ് വിവരം. ഉഗ്ര ശേഷിയുള്ള മിസൈലുകൾ ഇസ്രായേലിൽ വലിയ നാശം വിതക്കുന്നുണ്ട്. മാത്രമല്ല ഇറാൻ ദീർഘ ദൂര മിസൈലുകൾ വിക്ഷേപിച്ച് കരുത്ത് കാട്ടുന്നുണ്ട്. ദീർഘ ദൂര മിസൈലുകൾ അമേരിക്കയുടെ ഉറക്കം കിടത്തുന്നു. ഇത് മനസ്സിലാക്കിയാണ് ട്രംപ് പിന്നോട്ടടിക്കുന്നത്.

യുദ്ധം തുടങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇറാനെ തളർത്താനാകുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. അമേരിക്കയിൽ ഈ യുദ്ധം ട്രംപിന് എതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉയരുന്നുണ്ട്. ട്രംപിന് തലവേദന കൂടുന്നു. യുദ്ധം തുടങ്ങിയ അത്ര എളുപ്പമല്ല നിർത്താൻ എന്നത് ഇറാൻ, അമേരിക്കക്കും ട്രംപിനും നൽകുന്ന വലിയ മെസ്സേജാണ്. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ട്രംപല്ല ഞങ്ങൾ വിചാരിക്കണമെന്ന ഇറാൻ്റെ വെല്ലുവിളിയും ട്രംപിന് നാണക്കേടുണ്ടാക്കി. അതിനിടെ അമേരിക്കയിലെ ടെക്‌സസ്സിൽ എണ്ണ ശുദ്ധീകരണ പ്ലാന്റിലുണ്ടായ പൊട്ടിത്തെറി അട്ടിമറിയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. സ്വയം ആക്രമണം നടത്തി ഇറാന് മേൽ പഴിചാരാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്നും ലോക രാഷ്രങ്ങൾ ഉറ്റുനോക്കുകയാണ്. യുദ്ധത്തിൽ അമേരിക്ക സാമ്പത്തികമായി വലിയ നഷ്ട അനുഭവിക്കുന്നുണ്ട്. ഇറാൻ്റെ മിസൈലുകൾ തടയാനുള്ള പ്രതിരോധ സംവിധാനത്തിന് കോടികളുടെ ചെലവാണുള്ളത്. ഇതും അമേരിക്കയെ സാമ്പത്തികമായി തളർത്തുന്നു. കൂടാതെ ഹോർമോസ് കടലിടുക്കിലെ പ്രതിസന്ധിയും അമേരിക്കയെ കാര്യമായി ബാധിക്കുന്നു. അതിനാലാണ് യുദ്ധം അവസാനിപ്പിച്ച് തടിയൂരാനുള്ള പിൻവാതിൽ ചർച്ചക്ക് ട്രംപിനെ പ്രേരിപ്പിക്കുന്നത്.

0Shares