ഗുജറാത്തില്‍ കള്ളത്തോക്കുമായി ഉപ്പള സ്വദേശി പിടിയില്‍; പൊലീസും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു

You are currently viewing ഗുജറാത്തില്‍ കള്ളത്തോക്കുമായി ഉപ്പള സ്വദേശി പിടിയില്‍; പൊലീസും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു

ഉപ്പള / കാസർകോട്: ഉപ്പള സ്വദേശി ഗുജറാത്തില്‍ കള്ളത്തോക്കുമായി പിടിയില്‍. ഉപ്പള മജലിലെ സുഹൈലിനെ(30)യാണ് ഗുജറാത്ത് പൊലീസ് ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തത്. ഇതുസംബന്ധിച്ച് മഞ്ചേശ്വരം പൊലീസും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു.

സുഹൈലിൻ്റെ മുന്‍കാല ജീവിത ചരിത്രം ആവശ്യപ്പെട്ട് ഗുജറാത്ത് പൊലീസ് കാസര്‍കോട്ടെ ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സുഹൈല്‍ മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്‌തിരുന്നു.

സുഹൈലിൻ്റെ അടുത്ത ബന്ധുവിനെ ഇതിനിടെ ഒരു സംഘം പലതവണ അക്രമിച്ചതായി പറയുന്നു. ഇദ്ദേഹത്തിൻ്റെ സുരക്ഷക്കായി ബന്ധുവിന് കൊടുക്കാന്‍ വേണ്ടിയാണ് തോക്ക് വാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

0Shares