ഗൂഗിള്‍ ക്രോമിൻ്റെ ഈ വെര്‍ഷനുകള്‍ ഉപയോഗിക്കുന്നോ; എത്രയും വേഗം അപ്ഡേറ്റ് ചെയ്തോളൂ, അല്ലെങ്കില്‍ പണി കിട്ടും

You are currently viewing ഗൂഗിള്‍ ക്രോമിൻ്റെ ഈ വെര്‍ഷനുകള്‍ ഉപയോഗിക്കുന്നോ; എത്രയും വേഗം അപ്ഡേറ്റ് ചെയ്തോളൂ, അല്ലെങ്കില്‍ പണി കിട്ടും

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. ഇന്ത്യൻ കമ്പ്യുട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി.സി) ആണ് രാജ്യത്തുടനീളമുളള ക്രോം ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഇത്തരത്തിലുളള നിര്‍ദ്ദേശം വന്നിരിക്കുന്നത്.

ക്രോമിൻ്റെ ഈ പിഴലുകള്‍ മൂലം ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് പ്രവേശനം നേടാനും അവര്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ തടസപ്പെടുത്താനും കഴിയും. ഇത് ദശലക്ഷകണക്കിന് ക്രോം ഉപയോക്താക്കള്‍ക്ക് സുരക്ഷാ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഉപയോക്താക്കളുടെ ഓണ്‍ലൈൻ സുരക്ഷയും ഡാറ്റാ സ്വകാര്യതയും അപകടത്തിലാക്കുകയും ചെയ്യും.

പ്രത്യേകമായി തയ്യാറാക്കിയ എച്ച്‌.ടി.എം.എല്‍ പേജിലൂടെ ഹാക്കര്‍മാര്‍ക്ക് ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പാസ്‌വേഡുകള്‍ പുതുക്കിയതിന് ശേഷമുളള പിശകുകളും നിലവില്‍ ക്രോമിലുണ്ട്. ഇവ കാരണം ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളെ ചൂഷണം ചെയ്യാൻ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ 117.0.5938.132 ന് മുമ്പുളള ഡെസ്‌ക്ടോപ്പ് പതിപ്പുകളെ ബാധിക്കുന്നതിനാല്‍ അവ അപ്‌ഡേറ്റ് ചെയ്യാനും സി.ഇ.ആര്‍.ടി.സി അധികൃതര്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. cve- 2023-4863 വേര്‍ഷൻ ഇതിനകം തന്നെ ചൂഷണത്തിന് വിധേയമായിട്ടുണ്ട്. അതിനാല്‍ തന്നെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ അവരുടെ സിസ്റ്റം സുരക്ഷിതമാക്കാനുളള വേഗത്തിലാക്കാൻ നടപടികള്‍ കൈക്കൊളളണം എന്നാണ് പുതിയ അറിയിപ്പുകൾ.

116.0.5845.188, 116.0.5845.187. 117.0.5938.62, 117.0.5938.62 / .63 എന്നിവക്ക് മുമ്പുളള സോഫ്റ്റ് വെയറുകളിലാണ് ഹാക്ക് ചെയ്യാൻ സാധ്യത കൂടുതലുളളത്. ഉപയോക്താക്കളെ വ്യാജ വെബ്‌ സൈറ്റുകളിലേക്ക് എത്തിക്കുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് ചൂഷണം ചെയ്യാൻ സാധിക്കും. അതുപോലെ വ്യാജ ലിങ്കുകളിലൂടെയും ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താൻ സാധിക്കും. ഇതിനാല്‍ തന്നെ അത്തരത്തിലുളള സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാൻ ഉപദേശിച്ചിട്ടുണ്ട്.

എങ്ങനെ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാം:

ക്രോമില്‍ പുതിയ ‌ടാബ് തുറക്കുക, ക്രോമിന് മുകളിലുളള വലത് വശത്തുളള മൂന്ന് ഡോട്ടുളള ഐക്കണില്‍ ക്ലിക്ക് ചെയ്യുക, ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും ഹെല്‍പ്പ് ക്ലിക്ക് ചെയ്യുക, അവസാനമായി റീസ്റ്റാ‌ര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക.

0Shares