റേഷന്‍ വീട്ടിലെത്തിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; റേഷന്‍ ഡീലർ ഉടമ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing റേഷന്‍ വീട്ടിലെത്തിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; റേഷന്‍ ഡീലർ ഉടമ അറസ്റ്റില്‍

റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്‌ 30കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ റേഷന്‍ ഡീലര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സാധനങ്ങള്‍ വാങ്ങാനായി റേഷന്‍ കടയിലെത്തിയപ്പോള്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കാമെന്ന് റേഷന്‍ ഉടമ പറയുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ്. പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

0Shares