ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക; ഭാവി വധുവിന് വേണ്ട ഗുണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക; ഭാവി വധുവിന് വേണ്ട ഗുണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

ഇനി മലയാള പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്‍റെ വിവാഹത്തിന് വേണ്ടിയാണ്. നിരവധി തവണ ഉണ്ണി മുകുന്ദന്‍ പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുന്നതായിട്ടുമൊക്കെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊന്നും സത്യമില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വധുവിനെയും വിവാഹത്തെ കുറിച്ചുമൊക്കെ ഉണ്ണി സംസാരിച്ചിരിക്കുന്നത്.ഇത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ മോശമാണെന്നുമുള്ള അഭിപ്രായവും എനിക്കില്ല. വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം.

പുരുഷനേക്കാള്‍ സ്ത്രീകള്‍ കരുത്തരാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മള്‍ട്ടി ടാസ്‌കിങ് അവര്‍ക്ക് സാധ്യമാകുന്നത്. എന്‍റെ അമ്മ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകല്‍ മുഴുവന്‍ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികള്‍ക്കെങ്കിലും അവര്‍ ട്യൂഷനെടുക്കും. ട്യൂഷന്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares