
കാസർകോട്: ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും രോഗികളെ കാണാനെത്തുന്നവരെ പാസിലൂടെ നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ആശുപത്രികളിലെത്തുന്ന എല്ലാ രോഗികളെയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സാഹചര്യമുണ്ടാകും.

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം അടിയന്തിരമായി പുനരാരംഭിക്കണം. ജില്ലയിലെ മെഡിക്കല്‍ ലാബുകള്‍ക്ക് ഡി. എം. ഒ യുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പി. പി. ഇ ഉള്‍പ്പെടെയുള്ള മതിയായ സുരക്ഷാമനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
