സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങൾ അവരറിയാതെ എടുത്തു; മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിപണനം നടത്തി; യുവാവ് പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing സുഹൃത്തിന്‍റെ മാതാവിന്‍റെ ചിത്രങ്ങൾ അവരറിയാതെ എടുത്തു; മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിപണനം നടത്തി; യുവാവ് പിടിയിൽ

പണം വാങ്ങി വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പലർക്കും കൊടുത്ത വള്ളീച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ.പാലാ,വള്ളിച്ചിറ, മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ 20 വയസ്സുള്ള ജെയ്മോൻ എന്ന യുവാവാണ് പാലാ പോലീസിന്‍റെ പിടിയിലായത്.

പ്രതിയുടെ സുഹൃത്തിന്‍റെ മാതാവായ സ്ത്രീയുടെ ചിത്രങ്ങൾ അവരറിയാതെ ക്യാമറയിലും മൊബൈൽ ഫോണിലും പകർത്തിയ ശേഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാൾ ചെയ്തതെന്ന് പാലാ എസ്. എച്ച്. ഒ കെ.പി. ടോംസൺ പറഞ്ഞു.

ടെലഗ്രാം, ഷെയർ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളിൽ ഈ സ്ത്രീയുടെ പേരിൽ അവരുടെ യഥാർത്ഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുക ആയിരുന്നു ഇയാൾ ചെയ്തത്. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകൾ ആകൃഷ്ടരാകുമ്പോൾ സെക്സ് ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.വികാരപരമായ ചാറ്റിൽ വീണ പലരും സ്ത്രീയാണെന്ന വിചാരത്തിൽ നഗ്നഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്.

പല ആളുകളും ഇയാളുടെ വാക്ചാതുരിയിൽ വീഴുകയും, അങ്ങനെയുള്ളവർക്ക് ഇയാളുടെ ഗൂഗിൾ പേ അക്കൗണ്ട് അയച്ച് നൽകി അതുവഴി പണം വാങ്ങിയ ശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു. ഇങ്ങനെ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിക്കുകയും ചെയ്തു. കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാൾ ഈ പണം വിനിയോഗിച്ചത്.

0Shares