ഈ ഐക്യം‌ തന്നെയാണ്‌ ഇടതു മുന്നേറ്റങ്ങളുടെ കരുത്ത്‌; എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഈ ഐക്യം‌ തന്നെയാണ്‌ ഇടതു മുന്നേറ്റങ്ങളുടെ കരുത്ത്‌; എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി എം.എന്‍ സ്മാരകത്തില്‍ എത്തിയ എം.വി ഗോവിന്ദനൊപ്പം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ഉണ്ടായിരുന്നു.

സി.പി.ഐ സംസ്ഥാന അസിസ്റ്റണ്ട് സെക്രട്ടറി സത്യന്‍ മൊകേരിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച്‌ മുന്നോട്ടു പോവുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഈ ഐക്യം തന്നെയാണ് കേരളത്തിലെ ഇടതു മുന്നേറ്റങ്ങളുടെ കരുത്തെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

0Shares