
ഉള്ളാൾ/ : ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഉള്ളാൾ സയ്യിദ് മദനി ദർഗ്ഗ ഉറൂസിൽ തിരക്കേറി. ഈ മാസം 16 ന് ആരംഭിച്ച് മാർച്ച് 6 ന് സമാപിക്കുന്ന ഉറൂസ് പരിപാടിയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് ദർഗ്ഗ സന്ദർശനത്തിനെത്തി പ്രഭാഷണ പരിപാടിയിൽ സംബന്ധിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആത്മീയ പ്രഭാഷണത്തിന് കേരളം മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്‌ഘാടനം ചെയ്തു. ദർഗ്ഗ പ്രസിഡണ്ട് അബ്ദുൽ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ അസീസ് ബാഖവി എന്നിവർ പ്രസംഗിച്ചു. മുസ്തഫ ഉള്ളാൾ സ്വാഗതം പറഞ്ഞു.
