
റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഉക്രൈൻ സായുധ സേന. 19 റഷ്യന്‍ ടാങ്കുകളും, രണ്ട് ആക്രമണ ജെറ്റുകളും mi-8 ഹെലികോപ്റ്ററും നശിപ്പിച്ചതായി സൈന്യം അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച്ച 24 ലധികം ആക്രമണങ്ങളാണ് റഷ്യയ്ക്ക് മേല്‍ യുക്രെയിന്‍ നടത്തിയത്.

റഷ്യയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളിലേറെയും.വ്യോമ പ്രതിരോധങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലും ഉക്രെയിന്‍ ആക്രമണം നടത്തി. ഡൊനെറ്റ്‌സ്‌ക്, കമിയാങ്ക, നെവെല്‍സ്‌കെ എന്നീ പ്രദേശങ്ങളിലെ അധിനിവേശക്കാരെ അവിടെ നിന്ന് പിന്തിരിപ്പിച്ചുവെന്നും ആയുധങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചുവെന്നും ഉക്രൈൻ സേന അറിയിച്ചു.
ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള എട്ട് മാസത്തിനിടയില്‍ 70,250 സൈനികരും 2659 ടാങ്കുകളും, 273 ഹെലികോപ്റ്ററുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും ഉക്രൈനിയന്‍ സേന അറിയിച്ചു.യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ പുറത്തുവിടാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ഈ പ്രതിരോധ നടപടികളുടെ വാര്‍ത്ത പുറത്ത് വരുന്നത്.
