സർവേകളൊന്നും കാര്യമാക്കുന്നില്ല; യു. ഡി. എഫിന് 79ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing സർവേകളൊന്നും കാര്യമാക്കുന്നില്ല; യു. ഡി. എഫിന് 79ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞ്  കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് 70 സീറ്റിൽ കൂടുതൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടുമെന്ന് ഉറപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഏതൊക്കെ സീറ്റുകളിൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് വന്നത് അടക്കമുള്ള സർവേകളൊന്നും കാര്യമാക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതൊക്കെ തെറ്റുമെന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പല ജില്ലകളിൽ ഞാൻ എത്തിയിരുന്നു. അവിടെയുള്ള പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത് എൽ.ഡി.എഫ് പുറത്തേക്ക് എന്നാണ്. ഓരോ ജില്ലകളിലും യു.ഡി.എഫ് ഉറപ്പായും ജയിക്കാൻ പോകുന്ന സീറ്റുകൾ 70 എണ്ണത്തിൽ അധികം വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലക്കാട് ജില്ലയിൽ ഇത്തവണ അട്ടിമറികൾ യു.ഡി.എഫ് നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. എൽ.ഡി.എഫ് ജയിച്ച പട്ടാമ്പിയും കോങ്ങോടും ഉറപ്പായും യു.ഡി.എഫ് തിരിച്ചുപിടിക്കും. യു.ഡി.എഫ് മുമ്പ് ജയിച്ച തൃത്താലയും പാലക്കാടും മണ്ണാർക്കാടും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വീണ്ടും യു.ഡി.എഫ് തന്നെ വിജയിക്കും. അത് നിങ്ങൾ ഉറപ്പിച്ചോളൂ. ഇപ്പോൾ തന്നെ അഞ്ച് സീറ്റ് പാലക്കാട് നിന്ന് മാത്രമായി. ഇങ്ങനെ പല ജില്ലകളിലും കാര്യങ്ങൾ സർവേ പോലെയല്ല. അത് പരിമിതമായ വോട്ടർമാരെ മാത്രം സമീപിച്ച് നടത്തുന്ന സർവേയാണ്.

കോഴിക്കോട് ജില്ലയിൽ കൊടുവള്ളി ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കും. കോഴിക്കോട് സൗത്ത് നിലനിർത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് നിന്ന് നല്ല ഒരു നമ്പർ സീറ്റ് ഇത്തവണ യു.ഡി.എഫിന് വരും. ഇങ്ങനെ ജില്ലാ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ യു.ഡി.എഫിന്‍റെ സീറ്റ് നമ്പർ എഴുപതിന് മുകളിൽ എത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എത്ര സീറ്റെന്ന് ഞാൻ കൃത്യമായി പറയുന്നില്ല. കാരണം ആ കണക്ക് എന്‍റെ മനസ്സിലുണ്ട്. അതുവെച്ചിട്ടാണ് ഞാൻ പറയുന്നത്. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് എനിക്ക് ഉറപ്പാണ്.

മലപ്പുറത്ത് കൂടുതൽ സീറ്റ് പിടിക്കുമെന്ന എൽ.ഡി.എഫ് വാദമൊന്നും നടക്കാൻ പോകുന്നില്ല. മുമ്പെങ്ങോ സംഭവിച്ച കാര്യമാണ് അവർ പറയുന്നത്. അതിന് ശേഷം ഒരു തവണ പോലും ആ മോഹം നടന്നിട്ടില്ല. കൂടുതൽ സീറ്റുകൾ മലപ്പുറത്ത് അവർക്ക് കിട്ടാൻ പോകുന്നില്ല. യു.ഡി.എഫ് ശക്തമായ നിലയിലാണ് മലപ്പുറത്ത് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0Shares