മരത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; മൈസൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

You are currently viewing മരത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; മൈസൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂരു: വാഹന അപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വർഷ ബി.ബി.എ വിദ്യാർത്ഥികളായ കൊല്ലം സ്വദേശി അശ്വിൻ.പി നായർ, ജീവൻ എന്നിവരാണ് മരിച്ചത്. ജീവൻ്റെ കുടുംബം മൈസൂരുവില്‍ സ്ഥിര താമസമാക്കിയവരാണ്.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ടോം- മിനി ദമ്പതികളുടെ മകനാണ് ജീവൻ. വിദ്യ, സ്നേഹ എന്നിവർ സഹോദരങ്ങളാണ്. ജീവൻ്റെ സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് മൂന്നിന് മൈസൂരു മൗണ്ട് കാർമല്‍ ചർച്ച്‌ സെമിത്തേരിയില്‍ നടക്കും. അശ്വിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

0Shares