ദമ്പതികളെ അക്രമിച്ച കേസില്‍ മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍, മറ്റ് പ്രതികൾക്ക് ഊർജിത തിരച്ചിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing ദമ്പതികളെ അക്രമിച്ച കേസില്‍ മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍, മറ്റ് പ്രതികൾക്ക് ഊർജിത തിരച്ചിൽ

ബണ്ട്വാള്‍: വിട്‌ള കോള്‍നാട്ട് ദമ്പതികളെ രണ്ട് ബൈക്കുകളിലായി വന്ന സംഘം ഓട്ടോ തടഞ്ഞ് അക്രമിച്ചു. ബണ്ട്വാള്‍ സാലേത്തൂര്‍ പാല്‍താജെയില്‍ താമസിക്കുന്ന സീതാറാം പൂജാരിയുടെ മകന്‍ ജയന്തയെയും ഭാര്യയെയുമാണ് അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ജയന്തയുടെ പരാതിയില്‍ വിട്‌ള പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ രണ്ട് പ്രതികള്‍ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സുദര്‍ശന്‍ എന്ന മുന്ന, ബണ്ട്വാളിലെ ധനരാജ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി.

0Shares