500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing 500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ  കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്

500 കോടി രൂപ വിലവരുന്ന കഞ്ചാവ് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പോലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി നശിപ്പിച്ചത്. വിശാഖപട്ടണത്തെ അനകപള്ളിക്ക് സമീപം കൊഡരു ഗ്രാമത്തിലാണ് പോലീസ് വന്‍ തോതില്‍ കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്. വടക്കന്‍ ജില്ലകളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടിച്ചെടുത്ത കഞ്ചാവാണ് ഇത്.

ഒക്ടോബര്‍ 31നാണ് ഓപ്പറേഷന്‍ പരിവര്‍ത്തന്‍ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി വിളവെടുപ്പിന് പാകമായ 8,500 ഏക്കറിലെ കഞ്ചാവ് ചെടികളും നശിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കൂനകള്‍ പ്രത്യേകമായി തിരിച്ചിട്ടതിന് ശേഷം തീയിട്ടാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സാവംഗിൻ്റെ നേതൃത്വത്തിലാണ് നശീകരണ ചടങ്ങുകള്‍ നടത്തിയത്.

ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി 1363 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1500 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതില്‍ 562 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

0Shares