മനുഷ്യവാസം സാധ്യമാകുമോ; സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ രണ്ട് ഗ്രഹങ്ങളെ കണ്ടെത്തി

  • Post category:international / news
  • Reading time:1 min read
You are currently viewing മനുഷ്യവാസം സാധ്യമാകുമോ; സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ രണ്ട് ഗ്രഹങ്ങളെ കണ്ടെത്തി

സൗരയൂഥത്തിന് പുറത്ത് ഭൂമിയ്ക്ക് സമാനമായ രണ്ട് ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. ഭൂമിയോളം വലിപ്പമുള്ളതും വാസയോഗ്യമായേക്കാവുന്നതുമായ രണ്ട് ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. പ്ലാനറ്റ് ബി, പ്ലാനറ്റ് സി എന്നാണ് ഇവയെ വിളിക്കുന്നത്.

ഇരു ഗ്രഹങ്ങളും അവയുടെ പ്രധാന നക്ഷത്രത്തിൽ നിന്ന് കൃത്യമായി അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജിജെ 1002 എന്നാണ് ഇവയുടെ നക്ഷത്രത്തെ അറിയപ്പെടുന്നത്. അനുയോജ്യമായ കാലാവസ്ഥയുണ്ടെങ്കിൽ വെള്ളം രൂപപ്പെടാനുള്ള സാഹചര്യങ്ങളും ഇവിടെയുണ്ട്. ഭൂമിയെക്കാൾ ഉയർന്ന പിണ്ഡമാണ് പ്ലാനറ്റ് ബിയ്ക്ക് ഉള്ളത്. പത്ത് ദിവസമാണ് ഇതിൻ്റെ ഒരു പ്രകാശ വർഷം.

പ്ലാനറ്റ് സിയ്ക്ക് ഭൂമിയുടെ മൂന്നിൽ ഒന്ന് പിണ്ഡം മാത്രമാണുള്ളക്. 20 ദിവസമാണ് ഇതിൻ്റെ ഒരു പ്രകാശ വർഷം. ഈ കണ്ടെത്തലുകൾ ജ്യോതിശാസ്ത്രം & അസ്‌ട്രോഫിസിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പെയിനിലെ ലാ ലഗൂണ സർവകലാശാലയിലെ അലജാന്ദ്രോ സുരേസ് മസ്‌കരെനോയുടെ നേതൃത്വത്തിൽ ഗവേഷക സംഘമാണ് ഇവ കണ്ടെത്തിയത്.

0Shares