മംഗളൂരുവില്‍ വീണ്ടും കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി അറസ്റ്റിലായ രണ്ടുപേര്‍ റിമാണ്ടിൽ

You are currently viewing മംഗളൂരുവില്‍ വീണ്ടും കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി അറസ്റ്റിലായ രണ്ടുപേര്‍ റിമാണ്ടിൽ

മംഗളൂരു: മംഗളൂരു മൂടുഷെഡ് ഫാല്‍ഗുനി പുഴയുടെ തീരത്ത് 10 കിലോ കഞ്ചാവുമായി രണ്ടുപേരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശി സാഹില്‍ (19), മംഗളൂരു സോമേശ്വര സ്വദേശി പി.മന്‍സൂര്‍ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ എ.സി.പി മനോജ് കുമാറും ഇന്‍സ്‌പെക്ടര്‍ ഗുരുരാജും ചേര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കഞ്ചാവിന് വിപണിയില്‍ മൂന്ന് ലക്ഷം രൂപവരെ വിലവരുമെന്ന് പോലീസ് അറിയിച്ചു. അടുത്തിടെയായി മംഗലുരുവിലെ വടക്കൻ കേരളത്തിലുമായി വൻതോതിൽ കഞ്ചാവ് വേട്ടയാണ് നടന്നത്.

0Shares