
കൊച്ചി: ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വോട്ടർമാർക്കിടയിൽ സ്വീകാര്യത നേടുന്നതിനുമായി ട്വൻറി- 20 പ്രഖ്യാപിച്ച സ്ഥാനാർത്ഥി പ്രഖ്യാപനം മുന്നണിക്ക് തിരിച്ചടിയായി. സിനിമാ- സീരിയൽ താരങ്ങളുടെ വലിയ നിര തന്നെ ട്വൻറി- 20 കൊപ്പം കൈകോർത്തു. എന്നാൽ പെരുമ്പാവൂരിലെ ട്വൻറി- 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല എന്നതാണ് പ്രധാന ചർച്ച. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല എന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് വ്യക്തമായത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. ഇതേ തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. എന്നാൽ സ്ഥാനാർത്ഥിയുടെ പേരുമായി ഉയർന്ന വോട്ടവകാശമാണ് വിഷയം. കഴിഞ്ഞ ദിവസം വലിയ ഹൈപ്പിൽ സാബു എം ജേക്കബാണ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കിയതിൽ ബിജെപിക്കകത്ത് വലിയ വിയോജിപ്പ് ഉയർന്നിരുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സര രംഗത്തുണ്ടാകുമെന്ന് ട്വന്‍റി 20 നേതൃത്വം അവകാശപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മല്‍സരിക്കാനിറക്കി വെട്ടിലായത്.
