
മഞ്ചേശ്വരം / കാസർകോട്: ജില്ലാ ടി.ബി സെൻ്റെർ, മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്, എന്നിവയുടെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗെരുക്കട്ടെ ട്രൈബൽ സെറ്റിൽമെണ്ട് പരിസരടുത്ത് നടന്ന പരിപാടി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് മുഹമ്മദ് സിദ്ദിഖ്.എം ഉദ്ഘാടനം ചെയ്‌തു.

കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ രത്നേഷ്.പി അധ്യക്ഷനായി. പാവൂർ ഹോളി ക്രോസ് ചർച്ച് വികാരി ഫാദർ ജോളി മുഖ്യാതിഥിയായി. മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിപിൻ രാജ് സി.എസ്, കുടുംബശ്രീ സ്പെഷ്യൽ പ്രോജക്ട് കോഡിനേറ്റർ യദുരാജ് എസ്, സ്നേഹിത കൗൺസിലർ ശോഭന.ഇ ആനിമേറ്റർ ലവീന എന്നിവർ സംസാരിച്ചു. സീനിയർ ട്രീറ്റുമെണ്ട് സൂപ്പർവൈസർ മാരായ രതീഷ്.എസ്, അഷിത.ജി എന്നിവർ ക്ലാസെടുത്തു.

എസ്.ടി.എൽ.എസ് ദീപക് കെ.ആർ, ജീത്ത് ഡിസ്ട്രിക്ട് സൂപ്പർവൈസർ പ്രവീണ.പി, ടി.ബി.എച്ച്.വി നിധിഷ് ലാൽ എസ്.കെ എന്നിവർ സാമ്പളുകൾ ശേഖരിക്കുന്നതിന് നേതൃത്വം നൽകി.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റണ്ട് രജനീകാന്ത്.എസിൻ്റെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾ ബോധവൽക്കരണ മാജിക് ഷോ അവതരിപ്പിച്ചു.
ട്രൈബൽ സെറ്റിൽമെണ്ടിൽ നടത്തിയ ഗൃഹസന്ദർശന പരിപാടിക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ മുഹമ്മദ് കുഞ്ഞി, പ്രമീൺ, എസ്.ടി.എസ് രതീഷ്.എസ്, അനിമാറ്റർ ലവീന തുടങ്ങിയവർ നേതൃത്വം നൽകി.
