
ലോക്ഡൗണ്‍ കാലത്തും പീഡനത്തിനും ക്രൂരതയ്ക്കും കുറവില്ല. ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. ക്യാന്റീന്‍ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്.

ഒരാഴ്ചയായി പെണ്‍കുട്ടി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രതികളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
