ഹരിത കേരളം മിഷൻ: കേരള പിറവി ദിനത്തിൽ മുളിയാറിൽ വൃക്ഷ തൈകൾ നട്ട് പച്ച തുരുത്തിന് കൈ കോർത്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഹരിത കേരളം മിഷൻ: കേരള പിറവി ദിനത്തിൽ മുളിയാറിൽ വൃക്ഷ തൈകൾ നട്ട് പച്ച തുരുത്തിന് കൈ കോർത്തു

ബോവിക്കാനം/ കാസര്‍കോട് : ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പച്ച തുരുത്ത് പദ്ധതി ഭാഗമായി കേരളപ്പിറവി ദിനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ തണൽ ബഡ്സ് സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ നഫീസ മുഹമ്മദ് കുഞ്ഞി, കെ.പ്രഭാകരൻ, ആസ്യ ഹമീദ്, നസീമ അഷ്ഫ്, ഗണേഷ്,പൊതു പ്രവർത്തകരായ മൻസൂർ മല്ലത്ത്, കൃഷ്ണൻ ചേടിക്കാൽ,എൻ.ആർ.ഇ. ജി.ജീവനക്കാരൻ സുധിപ് എന്നിവര്‍ സംബന്ധിച്ചു.

0Shares