ഗതാഗത മന്ത്രിയുടെ അവിഹിതം തുറന്നുപറഞ്ഞ് ഭാര്യ; പറയാൻ പറ്റാത്തവിധം വളരെ മോശം സാഹചര്യത്തിലാണ് വാളകത്തെ വീട്ടിൽ കണ്ടത്; പരസ്ത്രീ ബന്ധത്തിൽ ഉലയുന്ന കേരള രാഷ്ട്രീയം; ഡി.ജി.പിക്ക് പരാതി; കൂടുതൽ അറിയാം..

  • Post category:news
  • Reading time:2 mins read
You are currently viewing ഗതാഗത മന്ത്രിയുടെ അവിഹിതം തുറന്നുപറഞ്ഞ് ഭാര്യ; പറയാൻ പറ്റാത്തവിധം വളരെ മോശം സാഹചര്യത്തിലാണ് വാളകത്തെ വീട്ടിൽ കണ്ടത്; പരസ്ത്രീ ബന്ധത്തിൽ ഉലയുന്ന കേരള രാഷ്ട്രീയം; ഡി.ജി.പിക്ക് പരാതി; കൂടുതൽ അറിയാം..

കൊല്ലം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെതിരെ ഉയർന്ന ഗുരുതര ആരോപണത്തിൽ ഉലഞ്ഞ് കേരളം രാഷ്ട്രീയം. മന്ത്രിയുടെ ഭാര്യ തന്നെ മാധ്യമങ്ങളോട് സംസാരിച്ചതും സർക്കാരിന് തലവേദനയായി. മന്ത്രിക്ക് അവിഹിത ബന്ധമുണ്ട് എന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ ഉയർന്ന ആരോപണത്തിൽ മന്ത്രി പ്രതികരിച്ചിരുന്നു. പ്രണയങ്ങളുണ്ട് അത് പരസ്യമാണ്. എല്ലാവർക്കും പ്രണയമുണ്ട്, എന്നുവെച്ചാൽ തൻ്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നുമാണ് ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട് എന്നും മന്ത്രി പരസ്യമായി പ്രതികരിച്ചു. ഇതോടെ മന്ത്രിക്കെതിരെ മന്ത്രിയുടെ ഭാര്യ തന്നെ രംഗത്ത് വന്നു. മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും, ഇത് നേരിൽ കണ്ടതോടെ മുൻ ഡി.ജി.പി ശ്രീലേഖയുടെ സഹായം തേടിയിട്ടുണ്ടെന്നും അവർ കുടുംബ സുഹൃത്തും ബന്ധുവും ആയതിനാലാണ് സഹായം തേടിയത്. അവർ നിർദേശിച്ചത് പ്രകാരമാണ് പിന്നീട് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ ഏഷ്യനെറ്റ് ന്യൂസിന് നൽകിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ പറയാൻ മടിയുള്ള കാര്യമാണ്. എന്നാൽ തനിക്ക് എതിരെ ​ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

മന്ത്രി ​ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ഈ സംഭവത്തിൽ മന്ത്രിയുടെ കൂടെയുള്ളവർക്കും അറിയാം. അവർ എന്നെ തടഞ്ഞു. കാല് പിടിക്കുംപോലെ അപേക്ഷിച്ചു. സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. കാര്യങ്ങൾ സംസാരിക്കുമ്പോൾ എനിക്ക് വട്ട് എന്ന് പറയുന്നു. വീണ്ടും വീണ്ടും ഗണേഷ് അത് ആവർത്തിക്കുന്നു. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനീ വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

ഈ സംഭവത്തിന് ശേഷമാണ് ഡിജിപിക്ക് പരാതി നൽകിയത്. ഭാര്യ പരാതിയുമായി മുന്നോട്ട് പോകാൻ തലപര്യമില്ല എന്ന് പറഞ്ഞത്തിന് ശേഷമാണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണണൻ പരാതിയുമായി രംഗത്ത് വന്നത്. ഗണേഷ്‌കുമാറിനെതിരെ ഡി ജി പി ക്ക് നൽകിയ പരാതിയിൽ മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരിൽ കണ്ടതായും തുടർന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ പരാതിയില്‍ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് യദു കൃഷ്ണൻ്റെ ആവശ്യം. ഗണേഷ്‌ കുമാറും സ്റ്റാഫും ചേർന്ന് ഭാര്യ ബിന്ദുവിനെ ആക്രമിച്ചെന്നും പരാതി പറയുന്നു. മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും യദു കൃഷ്ണൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares