ഒരുപാട് വിഷമവും ആശങ്കയും; നിയമനടപടികളുമായി മുന്നോട്ടുപോകും; സെറ്റ് പൊളിച്ചതിൽ പ്രതികരിച്ച് ടൊവിനോ തോമസ്

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഒരുപാട് വിഷമവും ആശങ്കയും; നിയമനടപടികളുമായി മുന്നോട്ടുപോകും; സെറ്റ് പൊളിച്ചതിൽ പ്രതികരിച്ച് ടൊവിനോ തോമസ്

മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ചതിൽ പ്രതികരണവുമായി ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. ഒരുപാട് വിഷമവും ആശങ്കയും ഉണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ടൊവിനോ തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്‍റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌. ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചത്. അതാണ് ചില വർഗീയവാദികൾ തകർത്തു കളഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

0Shares