ദേശീയ നിയമ സർവകലാ ശാലകളിൽ പിജി പഠിക്കാൻ; ഇപ്പോള്‍ അപേക്ഷിക്കാം

You are currently viewing ദേശീയ നിയമ സർവകലാ ശാലകളിൽ പിജി പഠിക്കാൻ; ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തെ ഉന്നത നിലവാരമുള്ള ദേശീയ നിയമ സർവകലാ ശാലകളിലെ നിയമ കോഴ്‌സുകളിലെ (എൽ.എൽ.എം.) ബിരുദാനന്തര ബിരുദതല പ്രവേശനത്തിനായി നടത്തുന്ന ടെസ്റ്റായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പോസ്റ്റ് ഗ്രാജ്വേറ്റിന് ഇപ്പോൾ അപേക്ഷിക്കാം. കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്‌സിറ്റീസ് ആണ്, അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പരീക്ഷക്കുള്ള രജിസ്ട്രേഷൻ നവംബർ മൂന്ന് വരെ നടത്താവുന്നതാണ്. 4000/- രൂപയാണ്, അപേക്ഷാഫീസ്.പട്ടികജാതി– വർഗ്ഗ വിഭാഗക്കാർ / ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ, എന്നിവർ 3500/- രൂപ അടച്ചാൽ മതി.

പ്രവേശന യോഗ്യത

50% മാർക്കോടെ എൽ.എൽ.ബി / തത്തുല്യ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ പട്ടികജാതി– വർഗ്ഗവിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.എൽ.എൽ.എം പ്രോഗ്രാം പ്രവേശനത്തിന് ഉയർന്ന പ്രായപരിധി ഇല്ല.

2024 ഏപ്രിൽ / മേയ് മാസങ്ങളിൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അവർ, പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം.

പ്രവേശന പരീക്ഷ

ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഓഫ്‌ലൈൻ രീതിയിലാണ്, പ്രവേശന പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ പരമാവധി മാർക്ക് 120 ആണ്. ഒരു മാർക്ക്‌ വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളിൽ തെറ്റുത്തരത്തിന്, കാൽ മാർക്ക് വീതം നഷ്ടപ്പെടും.

കേരളത്തിലും പഠനാവസരം

കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) താഴെ കാണുന്ന വിഭാഗങ്ങളിൽ 60 സീറ്റുണ്ട്.

(i) ഇൻറർനാഷണൽ ട്രേഡ് ലോ (ii) കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് ലോ (iii) പബ്ലിക് ഹെൽത്ത് ലോ

മറ്റു പഠനാവസരങ്ങൾ

കൊച്ചിയിലെ നുവാൽസ് കൂടാതെ രാജ്യത്ത് മറ്റിടങ്ങളിലും അവസരങ്ങളുണ്ട്. NLSIU Bangalore NALSAR Hyderabad NLU Bhopal WBNUJS Kolkata NLU Jodhpur NLU Raipur GNLU Gandhinagar

RMLNLU Lucknow RGNUL Patiala NUALS Kochi NLUO Cuttack NUSRL Ranchi TNNNLU Tiruchirappalli DSNLU Visakhapatnam MNLU Mumbai MNLU Nagpur MNLU Aurangabad NLU Assam HPNLU Shimla

കൂടുതൽ വിവരങ്ങൾക്ക്: https://clat2023.consortiumofnlus.ac.in/
അപേക്ഷ സമർപ്പണത്തിന്:
https://consortiumofnlus.ac.in/
തയാറാക്കിയത്: ഡോ ഡെയ്‌സൺ പാണേങ്ങാടൻ

Courtesy: News 18 Malayalam

0Shares