യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കും; ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തും; വാഗ്ദാനങ്ങളുമായി രാജ്‌നാഥ് സിംഗ്

  • Post category:news
  • Reading time:1 min read
You are currently viewing യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കും; ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തും; വാഗ്ദാനങ്ങളുമായി രാജ്‌നാഥ് സിംഗ്

കേരളത്തിലെ പുതിയ രാഷ്ട്രീയ നേതൃത്വം ബി.ജെ.പിയുടേതാവുമെന്നു പറഞ്ഞ രാജ്‌നാഥ് സിംഗ്, യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളുടെ ആവശ്യം മനസിലാക്കാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിയുന്നില്ലെന്നും ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.കേരളത്തില്‍ തീവ്രവാദ കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വര്‍ക്കല മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അജി എസ്.‌ആര്‍എമ്മിന് വേണ്ടി അദ്ദേഹം റോഡ് ഷോ നടത്തും.

വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ സമാപിക്കും. റോഡ് ഷോയ്ക്ക് ശേഷം വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും.

0Shares