തൃക്കരിപ്പൂർ പഞ്ചായത്ത് നവീകരിച്ച വായനാമുറി തുറന്നു; പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂർ പഞ്ചായത്ത് നവീകരിച്ച വായനാമുറി തുറന്നു; പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു

തൃക്കരിപ്പൂർ / കാസർകോട്: ജൂൺ 19 വായനാ ദിനത്തോട് അനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ വയനാമുറി (റീഡിംഗ് റൂം) നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി അരവിന്ദൻ.പി അദ്ധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിം എ.കെ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സൗദ എം, ടൗൺ വാർഡ് മെമ്പർ ശശിധരൻ.എം, അഞ്ചാം വാർഡ് മെമ്പർ കാർത്ത്യായനി കെ.വി എന്നിവർ സംസാരിച്ചു. ലൈബ്രറേറിയൻ രാജീവൻ. ടി.വി നന്ദി പറഞ്ഞു.

0Shares