കാസർകോട് മുബാറക്ക് സിൽക്‌സിൽ മൂന്ന് ദിവസത്തെ മെഗാ സെയിൽ

You are currently viewing കാസർകോട് മുബാറക്ക് സിൽക്‌സിൽ മൂന്ന് ദിവസത്തെ മെഗാ സെയിൽ

കാസർകോട്: പുതിയ ബസ്റ്റാന്റ് പാദൂർ കോംപ്ലക്‌സിലുള്ള മുബാറക്ക് സിൽക്‌സിൽ മൂന്ന് ദിവസത്തെ മെഗാ സെയിൽ പ്രഖ്യാപിച്ചു. സ്ഥാപനം ആരംഭിച്ച് 72 വർഷം പിന്നിട്ടതിൻ്റെ ഭാഗമായാണ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്ന് മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു.

എല്ലാതരം വസ്ത്രങ്ങളും വലിയ വിലക്കുറവിൽ ഈ സെയിലിലൂടെ ലഭ്യമാക്കും. മൂന്ന് ദിവസമാണ് മെഗാ സെയിൽ തുടരുക. നവംബർ 19, 20, 21 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 10 മണിവരെ വിപണനം നടക്കും. നിലവിൽ ചെറിയ മാർജിനിൽ ഫിക്സിഡ് റേറ്റ് ഈടാക്കിക്കൊണ്ടാണ് സ്ഥാപനം കച്ചവടം നടത്തുന്നത്.

ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യാതെ ഉപഭോക്താവിൻ്റെ അഭിരുചിക്ക് അനുസരിച്ച് നല്ല ഉത്പന്നങ്ങൾ മാത്രം വിൽപ്പന നടത്തുന്നതിനാൽ ജനമനസ്സുകളിൽ മുബാറക്കിന് വലിയ സ്വീകാര്യതയുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഉപഭോകതാക്കൾക്ക് വേണ്ടിയാണ് ഈ മെഗാ സെയിൽ നടത്തുന്നത്. ഈ ഓഫർ പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് മുബാറക്ക്
സിൽക്‌സ് മാനേജ്മെന്റ് അറിയിച്ചു.

0Shares