ടി.പി ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല; കെ.കെ രമക്ക് ലഭിച്ച ഭീഷണി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

You are currently viewing ടി.പി ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല; കെ.കെ രമക്ക് ലഭിച്ച ഭീഷണി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

കോഴിക്കോട്: പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ വടകര എം.എല്‍.എ കെ.കെ രമക്ക് വധഭീഷണി കത്ത്. ടി.പി ചന്ദ്രശേഖരനെ കൊന്നത് തങ്ങളല്ലെന്നും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന മറ്റേതോ ഗൂഢ ശക്തികളാണെന്നും ഭീഷണി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭീഷണി സംബന്ധിച്ച്‌ കെ.കെ രമ ഡി.ജി.പി അനില്‍ കാന്തിന് നേരിട്ട് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കത്തിന്‍റെ പൂര്‍ണരൂപം:

എടീ രമേ… മണിച്ചേട്ടന്‍ നിന്നോട് മാപ്പ് പറയണം അല്ലേ. നിനക്ക് നാണമുണ്ടോ അത് പറയാന്‍. സി.പി.എം എന്ന മഹാ പ്രസ്ഥാനത്തെ കുറിച്ച്‌ നീ എന്താണ് ധരിച്ച്‌ വച്ചിരിക്കുന്നത്. ഒഞ്ചിയം സമര നായകന്മാരെ കുറിച്ച്‌ നീ കേട്ടിട്ടുണ്ടോ? നിന്‍റെ തന്തയോട് ചോദിച്ചാല്‍ ചിലപ്പോള്‍ അറിയാമായിരിക്കും.

ഒഞ്ചിയം രക്തസാക്ഷികളെ അല്‍പമെങ്കിലും ഓര്‍ത്തിരുന്നുവെങ്കില്‍ ഒളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി നീ എം.എല്‍.എയാകുമോ. നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. പിന്നെ, നിന്‍റെ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന മറ്റേതോ ഗൂഢശക്തികളാണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തെയും കുറ്റപ്പെടുത്തി കൊണ്ട് കോണ്‍ഗ്രസുകാരുടെ കൈയടി വാങ്ങാനാണ് ഭാവമെങ്കില്‍ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല, ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടി വരും. പിന്നെ വി.ഡി സതീശനും പഴയ ഡി.ഐ.സി കെ.മുരളീധരനും കെ.സി വേണുഗോപാലനുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. പയ്യന്നൂരിലേക്ക് വരുമല്ലോ, നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട്, നമുക്കപ്പോള്‍ കാണാം. ഇന്‍ക്വിലാബ് സിന്ദാബാദ്!
പയ്യന്നൂര്‍ സഖാക്കള്‍!

0Shares