ബി.ജെ.പിയിൽ ചേരാൻ തീരുമാനം; തെന്നിന്ത്യൻ താരം കിച്ച സുദീപിനേതിരെ ഭീഷണിക്കത്ത്

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ബി.ജെ.പിയിൽ ചേരാൻ തീരുമാനം; തെന്നിന്ത്യൻ താരം കിച്ച സുദീപിനേതിരെ ഭീഷണിക്കത്ത്

പ്രശസ്ത തെന്നിന്ത്യൻ താരം കിച്ച സുദീപിനേതിരെ ഭീഷണിക്കത്ത്. അടുത്തു തന്നെ നടക്കനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടന് ഭീഷണിക്കത്തെത്തിയിരിക്കുന്നത്.

താരത്തി​ൻ്റെ വീട്ടിലേക്കാണ് അ‍ജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് വ്യക്തമായി പരിശോധിച്ച ശേഷം പുട്ടനെഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. സുദീപിനൊപ്പം നടൻ ദർശൻ തുഗുദീപയും സ്വീകരിക്കും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇരുവരുടെയും നീക്കം. ബി.ജെ.പിയ്ക്കായി ഇരുവരും പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടന്മാർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രചരണത്തിനായി കര്‍ണാടകത്തിൽ ഒട്ടുമിക്ക പരിപാടികളിലും കിച്ച സുദീപ് പങ്കെടുക്കും. കിച്ച സുദീപിന്‍റെ വലിയ ആരാധകവൃന്ദത്തിന് തിരഞ്ഞെടുപ്പ് വിജയത്തിൽ സ്വാധീനമുണ്ടാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

0Shares