
മുംബൈ: വാട്‌സാപ്പ് അടക്കുള്ള സോഷ്യല്‍ മീഡിയകള്‍ പപ്പോഴും നമുക്ക് ഉപകാരമാണെങ്കിലും ഇതിലൂടെ ഒരുപാട് ചതിയും വഞ്ചനയും നടക്കാറുണ്ട്. വ്യാജമായി ഉണ്ടാക്കിയെടുക്കുന്ന ലിങ്കുകളും മേസേജുകളും വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ ഭൂരിഭാഗം നടക്കുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ വ്യാജ ഫിഷിംഗ് മേസേജുകള്‍ ഗൗരവത്തോടെ നോക്കി കാണണമെന്നാണ് ടെക് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തിലും ഇത്തരം തട്ടിപ്പിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാങ്ക് വിശദാംശങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന വ്യാജ ലിങ്കുകളും മേസേജുകളും നിലവിലുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതലായി പ്രചരിക്കുന്ന സന്ദേശം, ബാങ്ക് അക്കൗണ്ടുമായി പാന്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ അറിയിപ്പ് നല്‍കുന്ന മേസേജുകളാണ് പ്രചരിക്കുന്നത്.

ലിങ്ക് ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് മെസേജുകള്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ യാതൊരു മടിയും കൂടാതെ അവഗണിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ വലിയ തട്ടിപ്പിന് ഇരയായേക്കും. ഫോണില്‍ ലഭിച്ച മെസേജ് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് മുംബൈയില്‍ മാത്രം 40 ഓളം പേര്‍ക്കാണ് പണം നഷ്ടമായത്. നടി നഗ്മ മൊറാര്‍ജിക്കും എസ് എം എസിനൊപ്പം ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.
പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരത്തോടെ നെറ്റ് ബാങ്കിംഗ് ബ്ലോക്ക് ചെയ്യുമെന്നായിരുന്നു നഗ്മയ്ക്ക് ലഭിച്ച സന്ദേഷം. ഇത് ബാങ്കില്‍ നിന്ന അറിയിച്ച മേസേജാണെന്ന് കരുതി നഗ്മ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. പിന്നാലെ ബാങ്കിൻ്റെതാണെന്ന് തോന്നിപ്പിക്കുന്ന ഒരു പേജിലേക്ക് എത്തി. ഇവിടെ ഒ.ടി.പി നല്‍കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച ഒ.ടി.പി നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കപ്പെടുകയായിരുന്നു.
പണ്ട് മുതലേ ഇത്തരം തട്ടിപ്പ് മേസേജുകള്‍ വാരാറുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 70 ലധികം എഫ്.ഐ.ആറുകളാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്. എസ്.എം.എസിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്ന് എല്ലാവരോടും മുംബൈ പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടും. അതേസമയം, ഈ മെസേജുകള്‍ അയക്കുന്ന മുന്നൂറിലധികം സിം കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
