സൗന്ദര്യം കുറയുകയും വയസ്സായ പോലെ കാണപ്പെടുകയും പെട്ടന്ന് ദേഷ്യം വരുകയും; നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പ്രശ്‌നം ഇതാണ്

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing സൗന്ദര്യം കുറയുകയും വയസ്സായ പോലെ കാണപ്പെടുകയും പെട്ടന്ന് ദേഷ്യം വരുകയും; നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പ്രശ്‌നം ഇതാണ്

നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാകും. അതിന് നിരവധി കാരണങ്ങളുണ്ട്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിൻ്റെ അളവ് കുറയുന്നതാണ് സ്ത്രീകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണം. സ്ത്രീകളിലെ പ്രത്യുല്‍പ്പാദനം, ലൈംഗികത എന്നിവയിലെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം ഹോര്‍മോണ്‍ ആണ് ഈസ്ട്രജന്‍.

ആര്‍ത്തവ ചക്രം കൃത്യമാക്കല്‍, മൂത്രാശയ പ്രവര്‍ത്തനങ്ങള്‍, എല്ലിൻ്റെ ബലം, ചര്‍മ സൗന്ദര്യം എന്നിവയിലെല്ലാം ഈസ്ട്രജന്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 40 വയസ് കഴിയുമ്പോള്‍ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പ്പാദനം കുറയുന്നു.

നാൽപത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ പ്രത്യുല്‍പ്പാദന ശേഷി കുറയുന്നതും ലൈംഗികതയോടുള്ള വിരക്തിയും കാണുന്നത് ഈസ്ട്രജന്‍ ഉല്‍പ്പാദനം കുറയുന്നത് കൊണ്ടാണ്.

ഈസ്ട്രജന്‍ കുറയുന്നതിൻ്റെ പ്രധാന ലക്ഷണങ്ങള്‍

ജനനേന്ദ്രിയം വരണ്ടതാകുകയും ബന്ധപ്പെടുമ്പോൾ വേദനയും ഉണ്ടാകാം. മൂത്രാശയ സംബന്ധമായ രോഗങ്ങളും കാണപ്പെടുന്നു. ക്രമം തെറ്റിയ ആര്‍ത്തവം ഉണ്ടാകാം.ഇക്കാലയളവിൽ പെട്ടന്ന് ദേഷ്യം വരുന്നതായും കണ്ടുവരുന്നു. ചര്‍മം ചുളുങ്ങിയതാകുകയും ശരീരത്തെ കുറിച്ച്‌ ഇന്‍സെക്യൂരിറ്റി തോന്നുകയും ചെയ്യും. ചിലരെല്ലാം ഡിപ്രഷന്‍ സ്റ്റേജിലേക്ക് പോകാനിടയുണ്ട്. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാം. കൂടാതെ എല്ലുകളുടെ ബലം കുറയുന്നു. ഗര്‍ഭധാരണത്തിന് സാധ്യത കുറയുകായും ചെയ്യും.

നാൽപത് വയസ് കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉള്ളിലെ ഇന്‍സെക്യൂരിറ്റി കാരണമാണ് അത്. ഈസ്ട്രജന്‍ അളവ് കുറയുന്നതിൻ്റെ ലക്ഷണങ്ങള്‍ ഉണ്ടായാലും കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകുന്നെങ്കിൽ വിദഗ്ദ്ധ ഗൈനക് ഡോക്ടറുടെ വൈദ്യസഹായം തേടുന്നതും നല്ലതാണ്.

0Shares