‘ഇത് കള്ളക്കേസ്’, സിനിമയുടെ ചെലവ് വഹിച്ചത് താനെന്ന് ബാബുരാജ് 

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘ഇത് കള്ളക്കേസ്’, സിനിമയുടെ ചെലവ് വഹിച്ചത് താനെന്ന് ബാബുരാജ് 

കൊച്ചി : സിനിമാ നിർമ്മാണത്തിന്‍റെ പേരിൽ പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് നടൻ ബാബുരാജ്. 2018ൽ പുറത്തിറങ്ങിയ ‘കൂദാശ’ എന്ന ചിത്രത്തിന്‍റെ നിർമ്മാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ താരം തിരികെ നൽകിയില്ലെന്നാണ് പരാതി. തൃശൂർ സ്വദേശി റിയാസ്, ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ നൽകിയ പരാതിയിലാണ് വിശദീകരണവുമായി നടൻ രംഗത്തെത്തിയത്. 

മൂന്നാറിൽ ചിത്രീകരിച്ച സിനിമയുടെ താമസവും ഭക്ഷണവും എല്ലാം തന്‍റെ റിസോർട്ടിലായിരുന്നുവെന്നും ശമ്പളം വാങ്ങിയല്ല താൻ സിനിമയിൽ അഭിനയിച്ചതെന്നും ബാബുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. 2017കാലത്തെ കേസുകൾ കുത്തിപ്പൊക്കി അപമാനിക്കാൻ ശ്രമിക്കുന്നത് ആരൊക്കെയാണെന്ന് തനിക്ക് അറിയാമെന്നും ബാബുരാജ് പറഞ്ഞു. ഇപ്പോൾ ആകാശം വീണാലും എന്‍റെ നിലപാടിൽ ഉറച്ചുനിൽക്കും, താരം കുറിച്ചു. 

0Shares