ചേർക്കള കർഷക ക്ഷേമ സൊസൈറ്റിയിലെ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളിൽ ഒരാൾ പിടിയിൽ

  • Post category:local news
  • Reading time:1 min read
You are currently viewing ചേർക്കള കർഷക ക്ഷേമ സൊസൈറ്റിയിലെ മോഷണം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളിൽ ഒരാൾ പിടിയിൽ

കാസർകോട്: ചേർക്കള കർഷക ക്ഷേമ സൊസൈറ്റിയിൽ മോഷണം നടന്ന സംഭവത്തിൽ പ്രതി പിടിയിൽ മോഷണം നടന്ന പിന്നാലെ ഏതാനും മണിക്കൂറുകൾക്കകമാണ് ഈ കേസിൽ ഉൾപ്പെട്ട രണ്ട് പ്രതി കളിൽ ഒരാളെ വിദ്യനഗർ പോലീസ് പിടികൂടിയത്.

പോലീസ് പിടികൂടിയ ഈ പ്രതിക്ക് 18 വയസ് പൂർത്തിയിട്ടില്ല. രണ്ടാം പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. വിദ്യാനഗർ എസ്.ഐ പ്രശാന്ത്, പോലീസുകാരായ സലാം, സിയാദ്. റോജൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

0Shares