സ്ഥിരമായി നഖം കടിക്കുന്നവര്‍ക്ക് ഭീഷണിയാകും ഈ വിരകള്‍; ഭീതിയുണ്ടാക്കുന്ന ചിത്രങ്ങൾ വൈറല്‍

You are currently viewing സ്ഥിരമായി നഖം കടിക്കുന്നവര്‍ക്ക് ഭീഷണിയാകും ഈ വിരകള്‍; ഭീതിയുണ്ടാക്കുന്ന ചിത്രങ്ങൾ വൈറല്‍

ചെറുപ്രായത്തില്‍ നഖം കടിക്കരുതെന്ന് മുതിര്‍ന്നവര്‍ എത്ര പറഞ്ഞാലും പലരും അതൊന്നും വകവയ്ക്കാറില്ല. എന്നാല്‍ വളര്‍ച്ചയുടെ ഒരു ഘടത്തില്‍ ഇതിൻ്റെ ഭവിഷത്തിനെ കുറിച്ച അറിയുമ്പോള്‍ പലരും നഖം കടി നിര്‍ത്തും. പക്ഷേ ജീവിതത്തില്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി തുടങ്ങുമ്പോള്‍ പലരും ഈ ശീലം വീണ്ടും ആരംഭിക്കും. എന്നാല്‍ ഈ ഒരു പ്രവണതയിലൂടെ വലിയാരു വിപത്താണ് നമ്മളെ കാത്തിരിക്കുന്നത്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ചിത്രം.

നഖത്തിനിടയില്‍ അടിഞ്ഞ അഴുക്കിൻ്റെ മൈക്രാസ്‌കോപ്പിക് കാഴ്‌ചയുടെ വീഡിയോയാണ്. discover_facts12 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.

ഒരു ഡോക്ടര്‍ ഒരു കൈയില്‍ നിന്നും അല്‍പം നഖം മുറിച്ചെടുക്കുകയും അതിനുള്ളിലുള്ള അഴുക്ക് അൽപമെടുത്ത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു. ഈ സമയം അനേകം ചെറുവിരകള്‍ പുളയുന്നത് കാണാം. കൈനഖത്തിലെ അഴുക്കില്‍ അടങ്ങിയിരുന്ന വിരകളായിരുന്നു അവ.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അനേകം വിരകള്‍ പോലുള്ള ബാക്റ്റീരിയകള്‍ ആ അൽപം അഴുക്കില്‍ അടങ്ങിയിരുന്നു. നഖം കടിച്ച്‌ തുപ്പിക്കളയുമ്പോള്‍ നഖത്തിനിടയിലെ അഴുക്കില്‍ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയകളും അവ അവശേഷിപ്പിച്ച മുട്ടകളും വായിലെ ഉമിനീരില്‍ കലരുകയും അവ പിന്നീട് വയറ്റിലെത്തുകയും ചെയ്യുന്നു. ഈ ബോധ്യമുള്ളതിനാലാണ് കുട്ടികളോട് നഖം കടിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നതും.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്‌തു. നിരവധിപേര്‍ വീഡിയോയ്ക്ക് കമണ്ടിടാനെത്തി.

0Shares