പഴങ്ങള്‍ വാങ്ങുന്നതിന് മുമ്പ് സ്റ്റിക്കറിലെ ഈ നമ്പരുകള്‍ ശ്രദ്ധിക്കണം; തുടങ്ങുന്നത് ‘8’ലാണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

  • Post category:health / national / news
  • Reading time:1 min read
You are currently viewing പഴങ്ങള്‍ വാങ്ങുന്നതിന് മുമ്പ് സ്റ്റിക്കറിലെ ഈ നമ്പരുകള്‍ ശ്രദ്ധിക്കണം; തുടങ്ങുന്നത് ‘8’ലാണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

വിപണിയില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഒട്ടിച്ചു വരുന്ന കുഞ്ഞൻ സ്റ്റിക്കറില്‍ വമ്പൻ കാര്യങ്ങളുണ്ട്. ആരോഗ്യ രഹസ്യങ്ങളടങ്ങിയ കോഡുകളാണ് സ്റ്റിക്കറിലെ അക്കങ്ങള്‍. ജൈവ വിവരങ്ങള്‍ ഉള്‍പ്പെടെ കോഡില്‍ രേഖപ്പെടുത്തിയിരിക്കും. കൂടാതെ പഴങ്ങള്‍ പരമ്പരാഗത രീതിയില്‍ കൃഷി ചെയ്‌തത്, ജനതക മാറ്റം വരുത്തിയ ഫലം എന്നിവയെല്ലാമാണ് ഇത്തിരി കുഞ്ഞൻ സ്റ്റിക്കറില്‍ ഒളിഞ്ഞിരിക്കുന്നത്. മാര്‍ക്കറ്റില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും ഇത് ശ്രദ്ധിക്കാതെയാണ് പഴവര്‍ഗങ്ങള്‍ വാങ്ങി മടങ്ങുന്നത്.

സ്റ്റിക്കര്‍ രഹസ്യം

സ്റ്റിക്കറില്‍ നാല് അക്കമാണ് ഉള്ളതെങ്കില്‍ ഇവ പരമ്പരാഗത രീതിയില്‍ വളര്‍ന്നെത്തിയതാണ്. ജൈവ ഉത്പന്നങ്ങള്‍ക്ക് എപ്പോഴും അഞ്ച് അക്ക നമ്പറുണ്ടായിരിക്കും.

ഇത്തരം പഴവര്‍ഗങ്ങളുടെ ആദ്യ നമ്പര്‍ എപ്പോഴും ‘9’ ലായിരിക്കും തുടങ്ങുക. ജനിതക മാറ്റം വരുത്തിയ ഉത്പന്നങ്ങള്‍ക്കും അഞ്ചക്ക നമ്പര്‍ തന്നെയാണ്. പക്ഷെ അവയുടെ ആദ്യ നമ്പര്‍ ‘8’ ലാണ് തുടങ്ങുക. പരമ്പരാഗതമായി വളരുന്ന വാഴപ്പഴത്തിനും നമ്പര്‍ എല്ലായിടത്തും 4011 ആയിരിക്കും. ഇനി അതേ പഴം ഓര്‍ഗാനിക് ആണെങ്കില്‍ 4011ന് പകരം 94011 ആയിരിക്കും.

മോശമായ പഴവര്‍ഗങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച്‌ ഗുണമേന്മയുള്ളതാക്കി വിൽപന നടത്തുന്ന വ്യാപാരികളും സംസ്ഥാനത്തിൻ്റെ വിവിധ കോണുകളിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സ്റ്റിക്കറുകള്‍ ഭക്ഷ്യയോഗ്യമാണ്.

പലപ്പോഴും നാം പഴങ്ങള്‍ വാങ്ങി അതിന്മേല്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ അടര്‍ത്തിയെടുത്ത് അവിടെയുള്ള പശ നന്നായി കഴുകിക്കളയുകയാണ് പതിവ്. അതു തന്നെയാണ് നല്ലതും. എന്നാല്‍ അബദ്ധവശാല്‍ കഴിച്ചുപോയാല്‍ ഒട്ടും ഭയക്കാനില്ല. കാരണം അവ ഭക്ഷ്യയോഗ്യമായ കടലാസാണ്. അത് ഒട്ടിച്ചിരിക്കുന്ന പശയും പഴങ്ങളാല്‍ നിന്ന് നിര്‍മ്മിക്കുന്നത് ആണെന്നാണ് റിപ്പോർട്ടുകൾ.

0Shares