പാര്‍ലമെന്റില്‍ ചര്‍ച്ച പോലും നടക്കുന്നില്ല; ബി.ജെ.പി ഭരണകൂടം കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കെ. സുധാകരൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാര്‍ലമെന്റില്‍ ചര്‍ച്ച പോലും നടക്കുന്നില്ല; ബി.ജെ.പി ഭരണകൂടം കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കെ. സുധാകരൻ

കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം കോടികള്‍ വാരിയെറിഞ്ഞു ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച പോലും നടക്കുന്നില്ലെന്നും കെ. സുധാകരന്‍ എം.പി ആരോപിച്ചു. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയും. പിന്‍വാതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളച്ചൊടിച്ചു വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തനം ശരിയല്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

അഭിഭാഷക ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള മിനിമം പ്രാക്റ്റീസ് നാല്പതു വര്‍ഷത്തില്‍ നിന്നു മുപ്പതു വര്‍ഷം ആക്കി ചുരുക്കണമെന്നും, ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കിയ അഭിഭാഷകര്‍ക്ക് അഭിഭാഷക ക്ഷേമനിധിയില്‍ നിന്നു ചികിത്സാ ചിലവിനും, മക്കളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനും പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വാങ്ങിയാലും പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കണം എന്നും കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

0Shares