ഐ.പി.എല്‍ താര ലേലം; ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ല; തോറ്റുകൊടുക്കാന്‍ തയ്യാറല്ല, ആരുടെയും സഹതാപവും വേണ്ട: ശ്രീശാന്ത്

  • Post category:sports
  • Reading time:1 min read
You are currently viewing ഐ.പി.എല്‍  താര ലേലം; ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ല;  തോറ്റുകൊടുക്കാന്‍ തയ്യാറല്ല, ആരുടെയും സഹതാപവും വേണ്ട: ശ്രീശാന്ത്

ഐ.പി.എല്ലിലെ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. അടുത്ത സീസണില്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ ശ്രമിക്കും. എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം. 38 വയസ്സേ ആയിട്ടുള്ളൂ. ഐ.പി.എല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ എല്ലാവരുടെയും പിന്തുണ തുടരണം.’ ശ്രീശാന്ത് പറഞ്ഞു.

‘ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല. ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കില്‍ ഇനിയും അവസരമുണ്ട്. ഒരു സര്‍പ്രൈസ് കോള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയിലിനു ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ജയമാണ് ലക്ഷ്യം’ ശ്രീശാന്ത് പറഞ്ഞു.

0Shares