
നെല്ലിക്കട്ട / കാസർകോട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ടക്ക് സമീപം പൈക്കയിലെ പി.എം നാസറിൻ്റെയും റംലയുടെയും മകന്‍ ഹുദൈഫ്(20) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു.
രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണീരണിഞ്ഞ് കുടുംബവും പൈക്കത്തെ ഗ്രാമ നിവാസികളും.

ഹുദൈഫിൻ്റെ മരണവാര്‍ത്ത നാടിനെ നൊമ്പരപ്പെടുത്തി. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. സഹോദരങ്ങള്‍: റിസ്വാന്‍, ഗസാലി, ഐഷ, ജാസിം. മയ്യത്ത് പൈക്ക ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
