
ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 ബംഗളൂരു വിമാന താവളത്തില്‍. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിനെ വിശേഷിപ്പിച്ചത്. എയര്‍ബസ് എ380 ലാന്‍ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന്‍ വിമാന താവളമാണ് ബംഗളൂരു. ദുബൈയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്. ആഘോഷത്തോടെ ആണ് ബിയാല്‍ ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനത്തെ വരവേറ്റത്.
ബംഗളൂരു വിമാനത്താവളത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന് എമിറേറ്റ്‌സ് എയര്‍ലൈനിന് നന്ദി പറയുന്നതായി ബിയാല്‍ എംഡി ഹരി മാരാര്‍ അറിയിച്ചു.
