ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചു കാണുന്നു; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി

  • Post category:sports
  • Reading time:1 min read
You are currently viewing ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചു കാണുന്നു; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി

പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി. മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ പരിഗണിക്കാതിരുന്ന പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെയാണ് താരത്തിൻ്റെ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ് ആരോപണവുമായി രംഗത്തെത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചു കാണുകയാണെന്ന് ജോര്‍ജിന തൻ്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ കുറിച്ചു. ‘നിങ്ങള്‍ക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകള്‍ ഉള്ള ആ സുഹൃത്ത്. നിങ്ങള്‍ കളിയില്‍ പ്രവേശിച്ചപ്പോള്‍ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവൻ്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ചു കാണാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയുമോ. ജീവിതം നമ്മെ ചിലത് പഠിപ്പിക്കും. ഇന്ന് നമ്മള്‍ തോറ്റിട്ടില്ല, നമ്മള്‍ പഠിച്ചു. ക്രിസ്റ്റ്യാനോ, ഞങ്ങള്‍ നിങ്ങളെ ആരാധിക്കുന്നു’- ജോര്‍ജിന കുറിച്ചു.

മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗീസ് നായകന്‍ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോള്‍ മുതല്‍ ഗോളടിക്കാനായി കിണഞ്ഞു ശ്രമിച്ച റൊണാള്‍ഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിൻ്റെ ബലത്തില്‍ മൊറോക്കോ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുക എന്നത് റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിലവില്‍ 37 വയസുണ്ട് താരത്തിന്. അതുകൊണ്ടു തന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തില്‍ മുത്തമിടാനാവാതെ നീങ്ങുകയാണ് ക്രിസ്റ്റ്യാനോ

0Shares