കൂട്ടുകാരിക്ക് സന്ദേശം അയച്ച ശേഷം യുവതി തൂങ്ങിമരിച്ച നിലയില്‍; എന്തിനാണ് ഈ കടുംകൈ ചെയ്‌തതെന്ന് അറിയാതെ കണ്ണീരണില്‍ കുടുംബം

You are currently viewing കൂട്ടുകാരിക്ക് സന്ദേശം അയച്ച ശേഷം യുവതി തൂങ്ങിമരിച്ച നിലയില്‍; എന്തിനാണ് ഈ കടുംകൈ ചെയ്‌തതെന്ന് അറിയാതെ കണ്ണീരണില്‍ കുടുംബം

കാസര്‍കോട്: കൂട്ടുകാരിക്ക് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ച ശേഷം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലാട്ടി ദേവന്‍പൊടിച്ചപാറ എക്കാലിലെ നീതു കൃഷ്‌ണ(21)യാണ് മരിച്ചത്. നീതു കൃഷ്‌ണയുടെ വിവാഹം നിശ്ചയിച്ചിരുന്നു. കൂട്ടപ്പുന്ന സ്വസ്‌തി ക്ലബ്ബ് ശിങ്കാരിമേള കലാകാരിയും ഡി.വൈ.എഫ്.ഐ കൂട്ടപ്പുന്ന മേഖല നിര്‍വാഹക സമിതി അംഗവുമാണ്.

തയ്യല്‍ തൊഴിലാളിയായ അച്ഛന്‍ കെ.കൃഷ്‌ണന്‍ കാസര്‍കോട്ട് ജോലിക്കും അമ്മ കെ.ടി ശ്രീലത കാഞ്ഞങ്ങാട്ടും പോയിരുന്നു. ഈ സമയത്താണ് നീതു തൂങ്ങിമരിച്ചത്.

സന്ദേശം ലഭിച്ച കൂട്ടുകാരി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് സംശയം തോന്നി ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴാണ് നീതുവിനെ മരിച്ചനിലയില്‍ കണ്ടത്.

പെരിയ എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദ പഠനം കഴിഞ്ഞ് ബി.എഡിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജിതിന്‍ കൃഷ്‌ണ (ഖത്തര്‍) സഹോദരനാണ്. എന്തിനാണ് നീതു ഈ കടുംകൈ ചെയ്‌തതെന്ന് അറിയാതെ കുടുംബം കണ്ണീരൊഴുക്കുകയാണ്. വിദ്യാർത്ഥിനിയുടെ യാദൃച്ഛികമായ മരണം നാടിനെ ദുഖത്തിലാക്കി.

0Shares