
ഉക്രെയ്‌ന് മേല്‍ ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്ന് പുടിനെ തടഞ്ഞത് ഇന്ത്യയും ചൈനയുമാവാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയും ചൈനയും ഇടപെട്ടില്ലായിരുന്നെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ ഉക്രെയ്‌നില്‍ ആണവായുധം പ്രയോഗിച്ചു കഴിഞ്ഞിരിക്കുമായിരുന്നെന്നും ബ്ലിങ്കന്‍ പറഞ്ഞു.
യുദ്ധഭൂമിയില്‍ നിന്ന് ആണവായുധങ്ങളെ അകറ്റി നിര്‍ത്താന്‍ മാത്രം ‘അല്‍പ്പം സ്വാധീനം’ ഇപ്പോള്‍ ഇന്ത്യക്കും ചൈനക്കും റഷ്യക്ക് മേല്‍ ഉണ്ടെന്നും യു.എസ് ഉന്നത നേതാവ് നിരീക്ഷിച്ചു. ‘പുടിന്‍ കൂടുതല്‍ പ്രതികരിച്ചേനെ, കൂടുതല്‍ വിവേകരഹിതമായി. തന്ത്രപരമായി ആണവായുധം പ്രയോഗിക്കാനൊരുങ്ങുന്നെന്ന് സൂചിപ്പിക്കുന്ന ഭാഷയാണ് മോസ്‌കോയില്‍ നിന്ന പുറത്തുവന്നിരുന്നത്. അതൊരു ആശങ്കയായിരുന്നു,’ ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി.

റഷ്യക്ക് മേല്‍ സ്വാധീനമുള്ള ഇന്ത്യയോടും ചൈനയോടും ഇത് തടയാന്‍ ഇടപെടാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ ഈ സന്ദേശം പുടിനെ അറിയിച്ചെന്ന് ഞങ്ങള്‍ക്കറിയാം. ഈ നീക്കം വിജയകരമായി:- ബ്ലിങ്കന്‍ വ്യക്തമാക്കി.
