ട്രാക്‌ടർ കൈമാറി; നെൽകൃഷി വികസന ലക്ഷ്യത്തോടെ കൃഷിക്കാരെ സഹായിക്കാൻ

  • Post category:local news / news
  • Reading time:1 min read
You are currently viewing ട്രാക്‌ടർ കൈമാറി; നെൽകൃഷി വികസന ലക്ഷ്യത്തോടെ കൃഷിക്കാരെ സഹായിക്കാൻ

പെരിയ / കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിയ ആഗ്രോ സർവീസ് സെൻ്റെറിലേക്ക് ട്രാക്‌ടർ കൈമാറി. നെൽകൃഷി വികസന ലക്ഷ്യത്തോടെ കൃഷിക്കാരെ സഹായിക്കുന്നതിനായിപതിനൊന്നര ലക്ഷം രൂപ ചെലവിലുള്ള പദ്ധതിയാണ്.

പുല്ലൂർ -പെരിയ കൃഷിഭവനിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ പെരിയ ആഗ്രോ സർവീസ് സെൻ്റെർ പ്രസിഡണ്ട് എം.മോഹനൻ ആയമ്പാറ, എം.ജയചന്ദ്രൻ എന്നിവർക്ക് താക്കോൽ നൽകി ഉദ്ഘാടനം ചെയ്‌തു.

പുല്ലൂർ -പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദൻ അധ്യക്ഷനായി. കാഞ്ഞങ്ങാട് എ.ഡി.എ ഡോക്ടർ ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.വി. ശ്രീലത, പുല്ലൂർ -പെരിയ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് എ.കാർത്യായനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ കെ.സീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.ദാമോദരൻ, ബി.ഗീത, എം.ജി പുഷ്‌പ, ലക്ഷ്‌മി തമ്പാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിൻ, പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ സുമ കുഞ്ഞികൃഷ്‌ണൻ, പി.പ്രീതി, കൃഷി ഓഫീസർ പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ റഹ്മാൻ സ്വാഗതവും ഫെസിലിറ്റേറ്റർ നഫീസത്ത് ബീവി നന്ദിയും പറഞ്ഞു.

0Shares