കുടിവെള്ള വിതരണത്തിന് എത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കുടിവെള്ള വിതരണത്തിന് എത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു

ബദിയടുക്ക / നീര്‍ച്ചാല്‍: ബാപ്പാലിപ്പൊനത്ത് കുടിവെള്ള വിതരണത്തിനെത്തിയ ടെമ്പോ നിയന്ത്രണം വിട്ട് മറിഞ്ഞു.ഞായറാഴ്‌ച രാത്രിക്കും തിങ്കളാഴ്‌ച പുലര്‍ച്ചെക്കും ഇടയിലുളള സമയത്ത് ബാപ്പാലിപ്പൊനത്തിന് സമീപം ബി.പി റോഡിലാണ് അപകടമുണ്ടായത്.

ടെമ്പോയുടെ മുന്‍വശം തകര്‍ന്ന നിലയിലാണ്. വാഹനത്തില്‍ കുടിവെള്ളടാങ്ക് കാണപ്പെട്ടതിനാലാണ് കുടിവെള്ള വിതരണത്തിനായാണ് ടെമ്പോ എത്തിയതെന്ന നിഗമനത്തിൽ എത്താന്‍ കാരണം.

പൊലീസ് സ്ഥലത്തെത്തി വാഹനത്തിൻ്റെ രേഖകള്‍ പരിശോധിച്ചു. ആര്‍.സി. ഉടമ എറണാകുളത്തുള്ള ഫൈസലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares