
ലഖ്‌നൗ: അയോധ്യ രാമലല്ലയിൽ രാമൻ്റെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു. വാരാണസിയില്‍ നിന്നുള്ള വേദപണ്ഡിതനായ പണ്ഡിറ്റ് ലക്ഷ്‌മികാന്ത് മഥുരനാഥ് ദീക്ഷിത് (86) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ച പുലര്‍ച്ചെയാണ് അന്ത്യം.
അയോധ്യയില്‍ രാമൻ്റെ പ്രാണപ്രതിഷ്‌ഠ ചടങ്ങ് നിര്‍വഹിച്ച പൂജാരിമാരുടെ സംഘത്തെ നയിച്ചത് ലക്ഷ്‌മികാന്ത് മഥുരനാഥ് ദീക്ഷിത് ആണ്.

പ്രാണ പ്രതിഷ്‌ഠ ചടങ്ങുകള്‍ക്കായി വേദങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നുമുള്ള 121 പണ്ഡിതന്മാരുടെ ഒരു ടീമിനെയാണ് നിയോഗിച്ചിരുന്നത്. ഈ സംഘത്തിനാണ് ലക്ഷ്‌മികാന്ത് മഥുരനാഥ് ദീക്ഷിത് നേതൃത്വം നല്‍കിയത്.
1674ല്‍ ഛത്രപതി ശിവജി മഹാരാജിൻ്റെ കിരീട ധാരണത്തിന് നേതൃത്വം നല്‍കിയ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്‌ത കാശി പണ്ഡിതനായ ഗാഗാ ഭട്ടിൻ്റെ പിന്‍ഗാമിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലക്ഷ്‌മികാന്ത് മഥുരനാഥ് ദീക്ഷിതിൻ്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
