സത്യപ്രതിജ്ഞ കഴിഞ്ഞു; ഗണേഷ് കുമാറിന് മൂന്നാം ഊഴം; കാബിനെറ്റിലെ പ്രായം കൂടിയ അംഗമായി കടന്നപ്പള്ളി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സത്യപ്രതിജ്ഞ കഴിഞ്ഞു; ഗണേഷ് കുമാറിന് മൂന്നാം ഊഴം; കാബിനെറ്റിലെ പ്രായം കൂടിയ അംഗമായി കടന്നപ്പള്ളി

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

കടന്നപ്പള്ളി സഗൌരവം പ്രതിജ്ഞ ചെയ്‌തപ്പോൾ ഗണേഷ് കുമാർ ദൈവ നാമത്തിലാണ് സത്യവാചകം ചെല്ലിയത്.

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇത് മൂന്നാം തവണയാണ് മന്ത്രിയാകുന്നത്.

ഗണേഷ് കുമാറിന് ഇതുവരെ മന്ത്രിയായി ഫുൾ ടേം ലഭിച്ചിട്ടില്ല. 2001ലെ എ.കെ. ആൻ്റെണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഗണേഷ് കുമാർ. എന്നാൽ 2003ൽ പിതാവ് ആർ.ബാലകൃഷ്ണ പിള്ളക്ക് മന്ത്രിയാകാൻ വേണ്ടി ഗണേഷ് രാജി വയ്ക്കുകയായിരുന്നു.

2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായി. എന്നാൽ ഭാര്യ യാമിനിയുമായുള്ള വിവാഹ മോചന തർക്കത്തെ തുടർന്ന് 2013ൽ രാജി വെക്കേണ്ടി വന്നു.

0Shares