ലീഡ് നിലയിൽ കേവല ഭൂരിപക്ഷം തുടരുന്ന് എൻ.ഡി.എ; ഒപ്പത്തിനൊപ്പം ഇൻഡ്യാ മുന്നണി; ഇന്ത്യ ആര് ഭരിക്കും ?

  • Post category:national / news
  • Reading time:3 mins read
You are currently viewing ലീഡ് നിലയിൽ കേവല ഭൂരിപക്ഷം തുടരുന്ന് എൻ.ഡി.എ; ഒപ്പത്തിനൊപ്പം ഇൻഡ്യാ മുന്നണി; ഇന്ത്യ ആര് ഭരിക്കും ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൻ ആവേശത്തോടെയാണ് രാജ്യത്തെ ജനങ്ങൾ നോക്കികാണുന്നത് എത്തും സംഭവിക്കാം എന്ന നിലയിലാണ് പല പ്രമുഖ സ്ഥാനാർത്ഥികളുടെയും ലീഡ് നില ഉയർന്നും താഴ്ന്നും നിൽക്കുന്നത്. ആശങ്കയുടെ മുൾമുനയിലാണ് കടന്നു പോകുന്ന ഓരോ നിമിഷങ്ങളും. ചൊവാഴ്‌ച രാവിലെ 7.25 AM മുതൽ 10.45 AM വരെയുള്ള ഫലങ്ങളുടെ നിലവാരം ഇങ്ങനെയാണ്.

നരേന്ദ്ര മോദി വാരാണസിയിൽ ലീഡിൽ തിരിച്ചെത്തി. മോദിക്ക് 436 വോട്ടിൻ്റെ ലീഡ്.
ഹൈദരാബാദിൽ അസദ്ദുദ്ദീൻ ഒവൈസി മുന്നിൽ. കങ്കണ റണാവത്ത് ഹിമാചലിലെ മാണ്ഡിയിൽ മുന്നിൽ. കോയമ്പത്തൂരിൽ അണ്ണാമലെ പിന്നിൽ. മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 25 സീറ്റില്‍ മുന്നില്‍. എന്‍ഡിഎ 23 സീറ്റില്‍ ലീഡില്‍. ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം. രാമക്ഷേത്രവും ഹിന്ദുത്വ അജണ്ടയും ഏശിയില്ലെന്ന് ആദ്യഘട്ട സൂചനകൾ. രാജസ്ഥാനില്‍ എന്‍ഡിഎ 13 സീറ്റില്‍ മുന്നില്‍ ഇന്‍ഡ്യ മുന്നണിക്ക് 11 സീറ്റില്‍ ലീഡ്. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 4, ടിഡിപി 14, കോണ്‍ഗ്രസ് 5, ബിജെപി 2 സീറ്റുകളില്‍ മുന്നില്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മുന്നില്‍. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 1 സീറ്റിലും ലീഡ് ചെയ്യുന്നു.

അസമില്‍ എന്‍ഡിഎ 9 സീറ്റില്‍ മുന്നില്‍. ഇന്‍ഡ്യ മുന്നിണി 4 സീറ്റില്‍ ലീഡ് ചെയ്യുന്നു. ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേയ്ക്ക് ഇൻഡ്യ മുന്നണി. ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം. രാജസ്ഥാനിൽ എൻഡിഎ 15 സീറ്റിൽ ലീഡിൽ. ഇൻഡ്യ മുന്നണി 10 സീറ്റിൽ മുന്നിൽ. ഗുജറാത്തിൽ 22 സീറ്റിൽ എൻഡിഎക്ക് ലീഡ്. നാല് സീറ്റിൽ ഇൻഡ്യ മുന്നണി മുന്നിൽ. ഗുജറാത്തിൽ 22 സീറ്റിൽ എൻഡിഎക്ക് ലീഡ്. നാല് സീറ്റിൽ ഇൻഡ്യ മുന്നണി മുന്നിൽ. വാരാണസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മുന്നിൽ. ഹരിയാനയില്‍ ഇന്ത്യ മുന്നണി 6 സീറ്റില്‍ മുന്നില്‍. എന്‍ഡിഎ 3 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണി 44 സീറ്റിൽ മുന്നിൽ. 35 സീറ്റിൽ എൻഡിഎ മുന്നിൽ. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി 32 സീറ്റിൽ ലീഡ് ചെയ്യുന്നു.

Courtesy: India TV News

ബിഹാറില്‍ എന്‍ഡിഎ 15 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 11 സീറ്റില്‍ മുന്നേറുന്നു. രാജസ്ഥാനില്‍ 16 സീറ്റില്‍ എന്‍ഡിഎ മുന്നില്‍. 9 സീറ്റില്‍ ഇന്‍ഡ്യ മുന്നണി മുന്നേറുന്നു. ഡൽഹിയിൽ സോമനാഥ് ഭാരതി മുന്നിൽ. ഹിമാചലില്‍ അനുരാഗ് താക്കൂര്‍ മുന്നില്‍. ബംഗാളിലെ ബഹ്‌രാംപൂരില്‍ അധിര്‍രഞ്ജന്‍ ചൗധരി മുന്നില്‍. കരണ്‍ ഭൂഷണ്‍ മുന്നില്‍. തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലും മധുരയിലും സിപിഐഎം മുന്നിൽ. മാണ്ഡ്യയിൽ എച്ച് ഡി കുമാരസ്വാമി മുന്നിൽ. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ എസ്.പിക്ക് ലീഡ്.

അയോധ്യയിൽ ബിജെപി പിന്നിൽ. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപിയുടെ ലല്ലു സിങ്ങ് പിന്നിൽ. അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ. സിക്കാറിൽ സിപിഐഎമ്മിൻ്റെ അമ്രാ റാം മുന്നിൽ. വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ. ബംഗാളില്‍ ബിജെപി 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 12 സീറ്റില്‍ മുന്നില്‍. ഇടത്-കോണ്‍ഗ്രസ് സഖ്യം 2 സീറ്റില്‍ ലീഡ് ചെയ്യുന്നു. അഭിഷേക് ബാനർജി പശ്ചിമബംഗാളിലെ ഡയമണ്ട് ഹാർബറിൽ മുന്നിൽ. അഖിലേഷ് യാദവ് കനൗജില്‍ മുന്നില്‍. മധ്യപ്രദേശിലെ ഗുണയിൽ ജോതിരാദിത്യ സിന്ധ്യ മുന്നിൽ. അമേഠിയിൽ സ്മൃതി ഇറാനി മുന്നിൽ. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണി 265 സീറ്റിൽ ലീഡ് ചെയ്യുന്നു. എൻഡിഎ 232 സീറ്റിൽ മുന്നിൽ.

ഹാസനിൽ പ്രജ്വൽ രേവണ്ണ മുന്നിൽ. ഹാസനിൽ പ്രജ്വൽ രേവണ്ണ മുന്നിൽ. ഡല്‍ഹിയില്‍ ഏഴ് സീറ്റിലും എന്‍ഡിഎ മുന്നില്‍. ഡല്‍ഹിയില്‍ ഏഴ് സീറ്റിലും എന്‍ഡിഎ മുന്നില്‍. രാജസ്ഥാനില്‍ എന്‍ഡിഎ 07 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 5 സീറ്റില്‍ ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളില്‍ ബിജെപി 17 സീറ്റില്‍ ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 9 സീറ്റിലും ഇടത്-കോണ്‍ഗ്രസ് സഖ്യം 2 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ഉത്തർപ്രദേശിൽ എന്‍ഡി എ 32 സീറ്റില്‍ മുന്നില്‍. ഇന്‍ഡ്യ മുന്നണി 16 സീറ്റില്‍ മുന്നില്‍. നരേന്ദ്ര മോദി വാരാണസിയിൽ മുന്നിൽ, രാജ്നാഥ് സിങ്ങും നിതിൻ ഖഡ്കരിയും മുന്നിൽ. ബംഗാളിൽ മുഹമ്മദ് സലീം പിന്നിൽ, ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള പിന്നിൽ, ഡൽഹിയിൽ കനയ്യ കുമാർ പിന്നിൽ, മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 25 സീറ്റില്‍ മുന്നില്‍. എന്‍ഡിഎ 23 സീറ്റില്‍ ലീഡില്‍.

ലോക്‌സഭയിൽ ആകെയുള്ള 543 മണ്ഡലങ്ങളിൽ 542 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ സൂറത്തിൽ എതിരില്ലാതെ വിജയിച്ച ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ അക്കൗണ്ട് തുറന്നിരുന്നു. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയതോടെ ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു.

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. ആദ്യം എണ്ണിയത് തപാല്‍ വോട്ടുകളാണ്. അരമണിക്കൂറന് ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ലീഡ് നില ലഭ്യമായിത്തുടങ്ങി. രാജ്യത്ത് 64.2 കോടി ആളുകളും കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 പേരും ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ സമ്മതി ദാനാവകാശം രേഖപ്പെടുത്തിയിരുന്നു.

മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും മോദി സർക്കാരിന് അന്ത്യം കുറിക്കാൻ ഇൻഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇൻഡ്യ സഖ്യത്തിൽ അണിചേർന്നിരുന്നു.

0Shares