80 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിന്റേതാണ്

  • Post category:international / news
  • Reading time:1 min read
You are currently viewing 80 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിന്റേതാണ്

നിലവിൽ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇയുടേതെന്ന് റിപ്പോർട്ട്. യു.എ.ഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാൻ കഴിയും. യു.എ.ഇ പാസ്പോർട്ട് ഉപയോഗിച്ച് 121 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 59 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയും ലഭിക്കും.

അതായത് വെറും 19 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മാത്രമാണ് യു.എ.ഇ പാസ്പോർട്ടുള്ളവർ വീസയ്ക്കായി അപേക്ഷിക്കേണ്ടത്. ലോകത്തെ 91% രാജ്യങ്ങളിലും യു.എ.ഇ പാസ്പോർട്ട് ഉള്ളവർക്ക് സുഗമമായി കടന്നുചെല്ലാം. മോൺട്രിയൽ ആസ്ഥാനമായ സിറ്റിസൺഷിപ്പ് ഫിനാ‍ൻഷ്യൽ അഡ്വൈസറി സ്ഥാപനം ആർട്ടൺ കാപിറ്റൽ പുറത്തിറക്കിയ പാസ്പോർട്ട് ഇൻഡെക്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ശക്തമായ പാസ്പോർട്ടിൻ്റെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 69 ആണ്. വീസയില്ലാതെ 24 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാം. 48 രാജ്യങ്ങളിൽ ഓൺ അറൈവൽ വീസ ലഭിക്കും. 126 രാജ്യങ്ങളിൽ വീസയ്ക്ക് അപേക്ഷ നൽകി അതനുവദിച്ചു കിട്ടിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.

ഇന്ത്യയ്ക്കൊപ്പം 69ാം റാങ്കിൽ ഗാംബിയ, ടാൻസാനിയ, ഘാന, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, സാവോ ടോം ആൻഡ് പ്രിൻസിപ് എന്നീ രാജ്യങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം റാങ്കുള്ള യു.എസിൻ്റെ പാസ്പോർട്ട് ഉപയോഗിച്ച് 116 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 56 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയി ലഭിക്കും. അമേരിക്കൻ പൗരന്മാർ അപേക്ഷിച്ചാൽ മാത്രം വീസ അനുവദിക്കുന്ന 26 രാജ്യങ്ങളും ഉണ്ട്.

0Shares