
വനിത സംവരണ ബിൽ ലോക്‌സഭ പാസാക്കി. 454 എം.പിമാരുടെ പിന്തുണയോടെയാണ് ബില്‍ സഭ പാസാക്കിയത്. രണ്ടുപേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്ലീപ് നല്‍കിയാണ് ബില്ലിന്‍ മേല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടത്തിയത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന അതിപ്രധാനമായ ഭരണഘടനാ ഭേദഗതി ബില്ലാണ് ഒരു കടമ്പ കൂടി കടന്നിരിക്കുന്നത്. ബില്‍ വെള്ളിയാഴ്‌ച രാജ്യസഭ പരിഗണിക്കും.
പുതിയ പാർലമെണ്ട് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ തന്നെ കേന്ദ്രം ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു. നിലവിൽ പട്ടിക വിഭാഗത്തിനായി സംവരണം ചെയ്‌തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കി വയ്ക്കാനും

വ്യവസ്ഥയുള്ളതാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ബുധനാഴ്‌ച ‘നാരിശക്തീ വന്ദന്‍’ എന്ന പേരിലാണ് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഉണ്ടാകുമെന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒ.ബി.സി വിഭാഗത്തിൻ്റെ സംവരണത്തെ കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
