
എൽ.ഡി.എഫ് സർക്കാർ ട്ട് 8 മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികൾ ജനം തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവരുടെ വയറ്റത്തടിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം എന്ന് അദ്ദേഹം പറഞ്ഞു. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരായ എം .എം മണിയുടെ വിമർശനം ചൂണ്ടിക്കാട്ടിയ ചെന്നിത്തല ഏത് മന്ത്രിയാണ് വിഡ്ഢിത്തരം പറയുന്നതെന്നാണ് ഇനി അറിയാനുള്ളതെന്ന് പറഞ്ഞു. വിശ്വാസ സമൂഹത്തിന്‍റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്നും ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
