
സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കട്ട് ചെയ്തു. 4600 രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് പ്രാഥമിക നിഗമനം.

ഇതോടൊപ്പം ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ പൊതുഭരണവകുപ്പിന്‍റെ അനാസ്ഥയാണ് കാരണം. പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത്.
